Latest NewsKerala

ബ്രണ്ണന്‍ കോളജിലെ പ്രിന്‍സിപ്പാളിന്റെ വീടിനു മുന്നില്‍ എ.ബി.വി.പി കൊടിമരം നാട്ടി

കാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ പരാതിപ്പെട്ടു

തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളജിലെ എബിവിപിയുടെ കൊടിമരം പ്രന്‍സിപ്പാള്‍ ഫന്‍ഗുനന്‍ പിഴുതുമാറ്റിയതിനു പിന്നാലെ അദ്ദേഹത്തിന്റെ വീടു മുന്നില്‍ സംഘപരിവാര്‍ സംഘടനകള്‍ കൊടിമരം നാട്ടി പ്രതിഷേധിച്ചു. കൊടിമരം പിഴുതുവ മാറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി സംഘപരിവാര്‍ സംഘടനകള്‍ പ്രിന്‍സിപ്പാളിന്റെ ധര്‍മടം വെള്ളൊഴുക്കിലെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീടിനു മുന്നില്‍ കൊടിമരം നാട്ടിയത്. പ്രിന്‍സിപ്പാള്‍ കൊടിമരം പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് സംഘ പരിവാര്‍ സംഘടനകള്‍ ആരോപിച്ചു.

കാമ്പസില്‍ എസ്.എഫ്.ഐയ്ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തനത്തിന് അത് ഒരു വെല്ലുവിളി തന്നെയാണ്. എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാംപസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. പക്ഷേ അനുമതി നല്‍കുമ്പോള്‍ തന്നെ അരമണിക്കൂറിനുള്ളില്‍ കൊടിമരം മാറ്റണമെന്ന നിബന്ധന താന്‍ വച്ചിരുന്നുവെന്ന് ഫല്‍ഗുനന്‍ പറഞ്ഞു.

നേതാക്കള്‍ അത് സമ്മതിച്ചതുമാണ്’. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റുകയും ഇത് ക്യാംപസില്‍ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.കൊടിമരം കോളേജിന് പുറത്ത് കളഞ്ഞത് സംഘര്‍ഷം ഒഴിവാക്കാനാണെന്നും കോളേജില്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

കാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ പരാതിപ്പെട്ടു മരണഭയമുണ്ടെന്നും പോലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ കെ. ഫല്‍ഗുനന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button