KeralaLatest News

സംഘിയാണല്ലേ…? ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

ചിരിയുടെ രസച്ചരടില്‍ കോര്‍ത്തെടുത്ത സംഗീത സാന്ദ്രമായ പ്രണയകഥയുമായി ജൂലായ് 26 ന് തീയറ്ററുകളില്‍ എത്തുന്ന ഈസ്റ്റ്‌ കോസ്റ്റ് ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ’ പുതിയ ടീസര്‍ പുറത്തിറങ്ങി. ഈസ്റ്റ്‌ കോസ്റ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും സംവിധായകന്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയുമാണ്‌ ടീസര്‍ പുറത്തുവിട്ടത്. തീയറ്ററില്‍ എല്ലാം മറന്നാസ്വദിക്കാന്‍ വേണ്ട ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സംഗീതത്തിനും പ്രണയത്തിനും തുല്യ പ്രാധാന്യം നല്‍കി ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും, ഹരീഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. യുവതാരം അഖില്‍ പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ ശിവകാമിയും സോനുവും നായികമാരായി വേഷമിടുന്നു.

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും ചിത്രത്തില്‍ പകുതിയിലധികം ഭാഗങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ട വിഭവങ്ങള്‍ സമ്മാനിച്ചിരിക്കുന്നു.

മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഉപനായകനായി വിനയ് വിജയനും വേഷമിട്ടിരിക്കുന്നു. സിനിമയിലെ മറ്റുതാരങ്ങള്‍ നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരാണ്.

സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ പ്രത്യേകത കഴിവുറ്റ താരനിരയും ചിത്രത്തിലെ ഗാനങ്ങളുമാണ്. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുകയാണ് ചില ന്യൂ#ന്‍െ നാട്ടുവിശേഷങ്ങളിലൂടെ. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് ഗാനരചന. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. പ്രണയത്തിന്റെ എല്ലാ ചേരുവകളും ഈ ഗാനങ്ങളിലുണ്ട്.

ചിത്രത്തിലെ അഞ്ച് ഗാനങ്ങളില്‍ നാല് ഗാനങ്ങള്‍ ഇതിനോടകം യൂട്യൂബില്‍ പുറത്തിറക്കി കഴിഞ്ഞു. ശ്രേയാ ഘോഷാല്‍ ആലപിച്ച പൂവ് ചോദിച്ചു എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’വെന്ന ജയചന്ദ്രസംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്. ആസ്വാദനത്തിന്റെ പുതിയൊരു അനുഭവതലം സമ്മാനിക്കുന്ന ആ ഗാനം ഇതിനോടകം പ്രേക്ഷക ഹൃദയം കീഴടക്കിക്കഴിഞ്ഞു.

മലയാളത്തിന്റെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ‘അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍..’ എന്ന വീഡിയോ ഗാനമാണ് രണ്ടാമതായി പുറത്തുവന്നത്. 75ാം വയസിലും യുവത്വത്തിന്റെ ഭാവതീവ്രത ഒട്ടും ചോരാതെയാണ് അദ്ദേഹം ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ്‌ വര്‍മ വരികളൊരുക്കിയ, പ്രണയം തുളുമ്പുന്ന ഈ ഗാനവും ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്നുകഴിഞ്ഞു.

നര്‍മ്മ രസപ്രധാനമായി ഒരുക്കിയ ‘നരനായി ജനിച്ചത് മൂലം..’ എന്ന വീഡിയോ ഗാനമാണ് മൂന്നാമതായി പുറത്തിറങ്ങിയത്. യൂട്യൂബില്‍ റിലീസ് ചെയ്ത ഈ ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്. സന്തോഷ്‌ വര്‍മയുടേതാണ് വരികള്‍. ചിരിയുടെ പൂരക്കാഴ്ചയൊരുക്കുന്ന ഈ ഗാനവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറുകയാണ്.

വിഖ്യാതഗായകന്‍ ശങ്കര്‍ മഹാദേവന്റെ ശബ്ദഗാംഭീര്യത്തില്‍ ‘സുരാംഗന.. സുമവദന..’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ഈ ഗാനരംഗം ചിട്ടപ്പെടുത്തിയത്.

ചിത്രത്തിന്റെ തിരക്കഥ എസ്.എല്‍ പുരം ജയസൂര്യയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ചിത്രത്തിലെ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം ചിത്ര സംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനി തൂലിക, പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍: അലക്സ് ആയൂര്‍, നിശ്ചല ഛായാഗ്രഹണം: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്.

ജൂലായ് 26 ന് ഈസ്റ്റ് കോസ്റ്റ് റീല്‍ & റിയല്‍ എന്റര്‍ടെയിന്‍മെന്റ്സ് ചിത്രം കേരളത്തിലെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button