KeralaLatest News

ഡ്യൂക്ക്, ബുളളറ്റ് എന്നിവ കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാം; തട്ടിപ്പ് സംഘം വ്യാപകമാകുന്നു

കൊച്ചി: വിലകൂടിയ ബൈക്കുകള്‍ കുറഞ്ഞ തുകയ്ക്ക് നൽകുമെന്ന് അറിയിച്ച് തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് വ്യാപകമാകുന്നു.വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട ത​ട്ടി​പ്പി​ല്‍ നി​ര​വ​ധി​പേ​ര്‍​ക്ക്​ പ​ണം ന​ഷ്​​ട​മാ​യി. മണി ചെയിൻ രീതിയിലാണ് തട്ടിപ്പ്.

അം​ഗമാകാന്‍ 12000 രൂപ നല്‍കിയവരാണ് തട്ടിപ്പിന് ഇരയായത്. തു​ട​ര്‍​ന്ന്​ 12,000 വീ​തം വാ​ങ്ങി അ​ഞ്ചു​പേ​രെ ​ക​ണ്ണി​ക​ളാ​ക്ക​ണം. ആദ്യത്തെയാൾക്ക് വി​ല​കൂ​ടി​യ കെ.​ടി.​എം ഡ്യൂ​ക്ക്, ​റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ്​ ക്ലാ​സി​ക്​ അ​ട​ക്കം നാ​ലു ബൈ​ക്കു​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന്​ ലഭിക്കുമെന്നായിരുന്നു വാ​ഗ്​​ദാ​നം.

‘ബൈ​ക്ക്​ പ്രേ​മി​ക​ള്‍​ക്കാ​യി സു​വ​ര്‍​ണാ​വ​സ​രം’ എ​ന്ന പേ​രി​ല്‍ പോ​സ്​​റ്റ​റും പു​റ​ത്തി​റ​ക്കി​യി​രു​ന്നു.ഫേ​സ്​​ബു​ക്ക്, വാ​ട്​​സ്‌ആ​പ്പ്​ എ​ന്നി​വ​യി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​ചാ​ര​ണം. വേ​ഗ​ത്തി​ല്‍ ചേ​ര്‍​ക്കു​ന്ന​വ​ര്‍​ക്ക്​ 30 ക​ണ്ണി​ക​ള്‍ ആ​കും​മു​മ്ബ്​ ബോ​ണ​സാ​യി ബൈ​ക്ക്​ ന​ല്‍​കു​മെ​ന്നും​ പോ​സ്​​റ്റു​ക​ളി​ല്‍ പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച്‌​ ചി​ല​ര്‍​ക്ക്​​ ബൈ​ക്ക്​ ന​ല്‍​കി. ഫി​നാ​ന്‍​സ്​ എ​ടു​ത്ത​വ​ര്‍​ക്ക്​ ആ​ദ്യ​ഗ​ഡു ക​മ്പ​നി ഷോ​റൂ​മി​ന്​ ന​ല്‍​കി. പി​ന്നീ​ട്​​ മു​ട​ങ്ങി. പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​ട്ടും മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. വാ​യ്​​പ​ക്കാ​യി സ്വ​ന്തം രേ​ഖ​ക​ളാ​ണ്​ പ​ല​രും ന​ല്‍​കി​യ​ത്. ഇ​വ​ര്‍ കു​ടു​ങ്ങി. ചി​ല​ര്‍ സ്വ​ന്തം നി​ല​യി​ല്‍ ഗ​ഡു​ക്ക​ള്‍ അ​ട​ച്ചു.

കു​ടി​ശ്ശി​ക വ​ര്‍​ധി​ച്ച​തോ​ടെ ഫി​നാ​ന്‍​സ്​ ക​മ്പ​നി​ക​ള്‍ പ​ല​രു​ടെ​യും ബൈ​ക്കു​ക​ള്‍ തി​രി​ച്ചെ​ടു​ത്ത​താ​യും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ പ​റ​ഞ്ഞു.ക​ണ്ണി​ക​ള്‍ മു​റി​ഞ്ഞാ​ലും ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പ​ണം തി​രി​കെ​ത്ത​രു​മെ​ന്നും ക​മ്പ​നി പ​റ​ഞ്ഞി​രു​ന്നു​വ​ത്രേ. മി​ക്ക​വ​ര്‍​ക്കും തി​രി​കെ ല​ഭി​ച്ചി​ല്ല.​പ്ല​സ്​ ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ നൂ​റു​ക​ണ​ക്കി​ന്​ പേ​രാ​ണ്​ കെ​ണി​യി​ല്‍ വീ​ണ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button