UAELatest NewsGulf

ഷാർജയിൽ രണ്ടുദിവസം മുൻപ് കാണാതായ പ്രവാസിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ : കാണാതായ പ്രവാസി മലയാളിയെ സുഹൃത്തിന്റെ കാറി ൽ മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്ന എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളിൽ ദീപു സോമൻ (39) ആണ് മരിച്ചത്.

രണ്ടു ദിവസം മുൻപ് ഓഫീസിൽ പോകാനെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങി. കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ശേഷം അബു ഷഹാരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് തന്റെ കാർ കിടക്കുന്നതു കണ്ട് സുഹൃത്ത് പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

പരേതനായ സോമന്റെയും ലിസമ്മയുടെയും മകനാണ്. ഭാര്യ : റിങ്കു മക്കൾ: ഇവാൻ, എൽവിന, സഹോദരൻ: ഫെബു സോമൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button