Latest NewsKerala

വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി സെറില്‍ ബാബു ജോസഫിനെ (22) കാണാനില്ലെന്ന് പരാതി. മെക്കാട്രോണിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശിയുമായ സെറിലിനെ വ്യാഴാഴ്ചമുതല്‍ കാണാതാവുയായിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷം ഉച്ചക്ക് ഒരു മണിക്ക് തൃശൂരില്‍ നിന്ന് സ്വദേശമായ കായംകുളത്തേക്ക് ട്രെയിന്‍ കയറിയതിനു ശേഷമാണ് സെറിലിനെ കാണാതായത്.

തൃശൂരില്‍ നിന്നാണ് സെറില്‍ അവസാനമായി വിളിച്ചതെന്നും അതിനുശേഷം ഫോണ്‍ സ്വിച്ച്ഓഫ് ആണെന്നും പിതാവ് സാബു ജോസഫ് പറയുന്നു. എന്താണ് സംഭവിച്ചത് എന്ന് ഊര്‍ജിതമായി അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. വിവരം ലഭിക്കുന്നവര്‍ പത്തനാപുരം പൊലീസ് സ്റ്റേഷനിലോ (ഫോണ്‍: 0475 2352200) സാബു ജോസഫിനെയോ (9745389913, 0475 2371307) വിവരമറിയിക്കുക.

shortlink

Post Your Comments


Back to top button