KeralaLatest News

മന്ത്രി കെ.ടി. ജലീലിന് നേരെ കരിങ്കൊടി

കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന് നേരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി. കേരള സര്‍വകലാശാലയുടെ ഉത്തരപേപ്പറുകള്‍ എസ്‌എഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ ഓഫിസില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രതിഷേധം നടത്തിയത്. പ്രസ് ക്ലബിലെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു കെഎസ്‌യു പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button