Latest NewsIndia

പിഎസ്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ നടപടി വേണം; ആലത്തൂരിന്റെ ശബ്ദം ലോക്‌സഭയിൽ

ന്യൂഡൽഹി: കേരളത്തിലെ ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസവും പിഎസ് സി ക്രമക്കേടുകളും ലോക്‌സഭയിൽ ഉന്നയിച്ച് ആലത്തൂർ എംപി രമ്യ ഹരിദാസ്. ഈ വിഷയത്തിൽ കോൺഗ്രസും കെഎസ് യുവും തലസ്ഥാനത്ത് സമരം തുടരുന്ന ഘട്ടത്തിലാണ് പ്രശ്‌നം രമ്യ ലോക്‌സഭയിലും ഉന്നയിച്ചത്.

പിഎസ് സി വിഷയത്തിൽ അടക്കം ക്രമക്കേട് നടക്കുന്നു എന്നാണ് രമ്യ ഉന്നയിച്ച കാര്യം. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തിയ റെയ്ഡിൽ ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത വിഷയം അവർ ചൂണ്ടിക്കാട്ടി. ലോക്‌സഭയിൽ ഇന്നലെ ക്രമപ്രശ്‌നമായാണ് രമ്യ കേരളത്തിലെ വിഷയം ഉന്നയിച്ചത്.

ഇതിൽ ഗുരുതരമായ കാര്യം കൊലപാതക കേസിൽ പ്രതിയായ ശിവരഞ്ജിത്തും നസീമും അടക്കമുള്ളവർ പിഎസ്‌സി ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട് എന്നതാണെന്നും ആലത്തൂർ എംപി വ്യക്തമാക്കി. ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന കെഎസ് യു നിലപാടിനെ പിന്തുണച്ചു കൊണ്ടാണ് രമ്യ സംസാരിച്ചത്. കേരള സർക്കാർ ഈ വിഷയത്തെ തള്ളിക്കളയുകയാണ് ഉണ്ടായതെന്നും പ്രശ്‌നത്തിൽ കേന്ദ്ര ഇടപെടൽ വേണമെന്നുമാണ് രമ്യ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button