Latest NewsGulf

സുരക്ഷയും സമാധാനവും നിലനിര്‍ത്താന്‍ പദ്ധതി; സായുധ സൈന്യത്തിന് താവളമൊരുക്കി ഈ രാജ്യം

റിയാദ്: അമേരിക്കന്‍ സായുധ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. മേഖലയിലെ സുരക്ഷയും സമാധാനവും നിലനിര്‍ത്താനാണ് നടപടിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് തൊട്ടു പിന്നാലെയാണ് നടപടി. ഇറാനുമായുള്ള പ്രശ്‌നം വഷളാകുന്ന സാഹചര്യത്തിലാണ് യുഎസ് സായുധ സൈന്യത്തെ സൗദി അറേബ്യ രാജ്യത്തേക്ക് ക്ഷണിച്ചത്.

ഇവര്‍ക്ക് സൗദിയില്‍ തമ്പടിക്കാം. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. നിലവില്‍ യമനിലെ നീക്കത്തില്‍ സൗദി സഖ്യസേനയെ സഹായിക്കുന്നുണ്ട് അമേരിക്കന്‍ സൈന്യം. എന്നാല്‍ രാജ്യത്ത് യു.എസിന്റെ സായുധ സൈന്യത്തിന് പ്രത്യേക താവളം നിലവിലില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button