Latest NewsKerala

ട്രെയിനിന്റെ മുകളിൽനിന്ന് സെൽഫിയെടുകുന്നതിനിടയിൽ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

പാലക്കാട്: നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളിൽനിന്ന് സെൽഫിയെടുകുന്നതിനിടയിൽ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്‍സ് യാഡിൽ വെള്ളിയാഴ്ച വൈകിട്ട് 3.10 നായിരുന്നു സംഭവം നടന്നത്.വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദർശിനാണ് (20) ഗുരുതരമായി പരിക്കേറ്റത്. ആദർശിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനിൽനിന്നും വിദ്യാര്‍ത്ഥിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വാഗണിന് മുകളിൽനിന്ന് തെറിച്ച ആദര്‍സ് യാഡ് പ്ളാറ്റ്ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ചാണ് വീണത്. ഗുരുതര പരിക്കേറ്റ ആദർശിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്കേറ്റ സാരമായ പരിക്കിനുപുറമേ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്.

കോളേജ് വിദ്യാർത്ഥിയായ ആദർശ് സുഹൃത്ത് ജെബ്രിനൊപ്പം സ്‍കൂട്ടറിലാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഇരുവരും ഗുഡ്‍സ് ഷെഡ്‌ഡിന് സമീപം എത്തിയ ശേഷം 11-ാം നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ‍സ് വാഗണിനു മുകളിൽ ആദർശ് വലിഞ്ഞു കയറി.തുടർന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതിനൽകുന്ന ഹൈടെൻഷൻ ലൈനിൽത്തട്ടി ഷോക്കേൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button