KeralaLatest News

മഴ കനത്തതോടെ ആശങ്കയോടെ ആദിവാസിമേഖല

മഴ കനത്തതോടെ പെരിയാറും കുട്ടമ്പുഴയും കോതമംഗലം പുഴയും കാളിയാറും കരകവിഞ്ഞു. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് മുങ്ങിയതോടെ ആദിവാസി മേഖലയിലേക്കുള്ള കരമാര്‍ഗവും അടഞ്ഞു.

ചപ്പാത്ത് മുങ്ങിയതോടെ വെള്ളാരംകുത്ത്, ഉറിയം പെട്ടി, മണികണ്ഠന്‍ ചാല്‍ എന്നിവിടങ്ങളിലെ 600 ലധികം ആദിവാസി കുടുംബങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എക കര മാര്‍ഗ്ഗമാണ് ഇല്ലാതായത്. ഇതോടെ ആദിവാസി കുടിയേറ്റ മേഖലയിലുള്ളവര്‍ ദുരിതത്തിലായി. ദേശീയപാതയില്‍ ചിലയിടങ്ങളില്‍ കാറ്റില്‍ മരങ്ങള്‍ മറിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു.

കുട്ടമ്പുഴയില്‍ ബ്ലാവന കടത്തു കടവിലും പൂയംകുട്ടി കടത്തു കടവിലും ജലനിരപ്പു ഉയര്‍ന്നതോടെ വഞ്ചിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയിയും സജ്ജീകരിച്ചു.മഴ ഇനിയും തുടര്‍ന്നാല്‍ കടത്തുസര്‍വ്വീസ്സും നിര്‍ത്തിവയ്ക്കും. വെള്ളപ്പൊക്ക ഭീഷണിയുള്ള നഗരത്തിലെ ജവഹര്‍ കോളനിയിലുള്ളവരെ താമസിപ്പിക്കാന്‍ കോതമംഗലം ടൗണ്‍ യു.പി.സ്‌കൂളില്‍ ക്യാമ്പ് സജ്ജീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.അനില്‍കുമാര്‍ പറഞ്ഞു. താലൂക്കിലെ പ്രകൃതിദുരന്തം അറിയിക്കുന്നതിന് ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button