News

എയര്‍ബാഗില്‍ തകരാര്‍ : ഈ മോഡൽ വാഹനത്തെ തിരിച്ച് വിളിക്കാനൊരുങ്ങി ഫോർഡ്

എസ്.യു.വി മോഡലായ എൻഡവറിനെ തിരിച്ച് വിളിക്കാനൊരുങ്ങി ഫോർഡ്. എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് 2004 ഫെബ്രുവരി മുതൽ 2014 സെപ്റ്റംബര് വരെ നിര്മിച്ച 22,690 വാഹനങ്ങളാണ് പരിശോധനകൾക്കായി തിരിച്ച് വിളിക്കുക. പ്രധാനമായും എൻഡവറിന്റെ ആദ്യതലമുറയിലെ വാഹനങ്ങളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. രണ്ടാം തലമുറ എന്ഡേവറിനെയും, ഇപ്പോൾ ഇറങ്ങുന്ന മോഡലിനും ഈ തകരാർ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

FORD ENDEAVOUR

ഔദ്യോഗിക അറിയിപ്പിനൊപ്പം എല്ലാ ഉപഭോക്താക്കളെയും വ്യക്തിപരമായി ഈ വിവരം അറിയിക്കുമെന്നും വാഹനങ്ങൾ പരിശോധിച്ച്‌ തകരാർ കണ്ടെത്തിയാൽ ഇത് സൗജന്യമായി സർവീസ് ചെയ്ത് നല്കുമെന്നും ഫോർഡ് അറിയിച്ചു. അതോടൊപ്പം തന്നെ 2017 സെപ്റ്റംബർ മുതൽ 2019 ഏപ്രിൽ മാസം വരെയുള്ള കാലഘട്ടത്തി ഫോര്ഡിന്റെ ഗുജറാത്തിലെ പ്ലാന്റിൽ നിര്മിച്ച ഫ്രീസ്റ്റൈൽ, ആസ്പയർ തുടങ്ങിയ വാഹനങ്ങളിലെ ബാറ്ററി മോണിറ്ററിങ്ങ് സിസ്റ്റവും പരിശോധിക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button