KeralaLatest News

സർക്കാർ കുറ്റം സമ്മതിച്ചു ; കാലം പിണറായിക്ക് മാപ്പ് നല്‍കില്ലെന്ന് മുല്ലപ്പള്ളി

കോഴിക്കോട് : നെടുങ്കണ്ടം കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജ്‍കുമാറിന്റെ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം സമ്മതിച്ചുവെന്നും കാലം പിണറായിക്ക് മാപ്പ് നല്‍കില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ഇടതു പക്ഷം ആശയമില്ലാതെ ഇരുട്ടിൽ തപ്പുകയാണ്. കേന്ദ്രത്തിൽ സിപിഎം ശ്രമിച്ച മതേതര ഐക്യ മുന്നണി തകർത്തത് പിണറായി വിജയനും കേരളത്തിലെ പിബി അംഗങ്ങളും ആണെന്ന് മുല്ലപ്പള്ളി പറഞ്ഞു.കേരളത്തിലെ പോലീസ് മദയാനകളെപ്പോലെയാണ് ജനങ്ങളോട് പെരുമാറുന്നത്.മുഖ്യമന്ത്രി ലണ്ടനിൽ പോയത് മസാല ബോണ്ട് വിൽക്കാനല്ല,മസാല ബോണ്ട വിൽക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍- നരേന്ദ്രമോദി സര്‍ക്കാരുകള്‍ക്കെതിരെ ദ്വിമുഖ പോരാട്ടമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തേണ്ടത്. പാർട്ടിയിൽ പരദൂഷണക്കാർക്ക് സ്ഥാനമില്ല. വാട്ട്സാപ്പിൽ പരതുന്നവരെക്കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു പ്രയോജനവും ഉണ്ടായില്ല. പാർട്ടിക്ക് പോസിറ്റീവ് ആയി പ്രവർത്തിക്കുന്നവരെയാണ് ആവശ്യമെന്നും ആദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button