Latest NewsKerala

നിങ്ങളുടെ ഓഫീസില്‍ മനുഷ്യര്‍ തന്നെയല്ലേ? ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കീ വാങ്ങുന്നതിനിടെ സെക്യൂരിറ്റിയുടെ ചോദ്യം-നവീന കുറിക്കുന്നു

സര്‍ക്കാര്‍ ജോലിക്കാരെന്നാല്‍ കൃത്യസമയത്ത് ജോലിക്കെത്താതെ നേരെത്തെ ജോലി കഴിഞ്ഞ് ഇറങ്ങുന്നവരെന്ന് പൊതുവെ സംസാരം ഉണ്ട്. എന്നാല്‍ ചിലരുടെ മനോഭാവം കാരണം നല്ല സര്‍ക്കാര്‍ ജോലിക്കാരും ഈ ചീത്തപേര് കേള്‍ക്കേണ്ടി വരുന്നുണ്ട്. രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഉദ്യോഗസ്ഥരും നമുക്കിടയിലുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായ നവീന ഫെയ്‌സ്ബുക്കിലിട്ടിരിക്കുന്നത്. സെക്രട്ടേറിയേറ്റിലെ കീ സെക്ഷനില്‍ നിന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കീ വാങ്ങുവാനായി ചെല്ലുമ്പോള്‍ സെക്യൂരിറ്റി ഓഫീസര്‍ പതിവായി ചോദിക്കുന്നത് നിങ്ങളുടെ ഓഫീസില്‍ മനുഷ്യര്‍ തന്നെയല്ലേ ജോലിചെയ്യുന്നത് എന്നാണ്. കാരണം ആരോഗ്യമന്ത്രി ഓഫീസില്‍ നിന്നും മടങ്ങുന്നത് രാത്രി പന്ത്രണ്ടിനോ ഒരു മണിക്കോ ആണ്. ഉദ്യോഗസ്ഥരും ഇതുപോലെ വളരെ വൈകിയാണ് ഓഫീസില്‍ നിന്നും മടങ്ങുന്നത്. എന്നാല്‍ താമസിച്ച് പോകുന്ന ഈ ഉദ്യോഗസ്ഥരാണ് പിറ്റേന്ന് നേരത്തേ ഓഫീസിലേക്കെത്തുന്നതും. സംസ്ഥാനത്തിന്റെ ആരോഗ്യം ഇവരുടെ കൈകളില്‍ ഭദ്രമാണ്.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

ഓഫീസ് തുറക്കുന്നതിനായി ചില ദിവസങ്ങളിൽ ചെല്ലുമ്പോൾ അനക്സ് 2വിലെ കീ സെക്ഷനിൽ നിന്നും സെക്യൂരിറ്റി ചോദിക്കാറുണ്ട് നിങ്ങളുടെ ഓഫീസിൽ മനുഷ്യർ തന്നെയല്ലേ എന്ന്…. കാര്യം എന്താണെന്ന് ചോദിക്കുമ്പോൾ പറയും മിനിസ്റ്റർ ഇറങ്ങുന്നത് രാത്രി 12 മണിക്കോ 1 മണിക്കോ ആണ്…ഉദ്യോഗസ്ഥരും… എന്നിട്ട് രാവിലെ ഏറ്റവും നേരത്തെ എത്തുകയും ചെയ്യുന്നൂ എന്ന്…… അവരവിടെ കേരളത്തിന്റെ ആരോഗ്യവും സാമൂഹ്യനീതിയും ക്ഷേമവും ഉന്നതിയിലെത്തിക്കാനുള്ള തുടർച്ചയായ കൃത്യമായ ചർച്ചകളിലായിരിക്കും….. കുഞ്ഞു ഹൃദയങ്ങളെക്കുറിച്ചും കുഞ്ഞു കേൾവികളെക്കുറിച്ചും പോക്ഷകാഹാരത്തെക്കുറിച്ചും കുഞ്ഞുശരീരത്തിനെ ആക്രമിക്കുന്ന ഷുഗറിനെക്കുറിച്ചും കാൻസർ സെന്ററുകളെക്കുറിച്ചും… ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണവും… കാർഡിയാക് വാർഡുകൾ രോഗീബസൌഹൃദമാക്കുകയും ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളുടെ രൂപികരണത്തിലും കേൾവിയിലുമായിരിക്കും….. ഫാമിലി ഹെൽത്ത് സെന്ററിലെ ആർക്കിടെക്ച്ചർ മുതൽ മെഡിക്കൽ കോളേജിൽ ഓ. പി. ടിക്കറ്റ് സൌകര്യം വരെ ഏറ്റവും സൌകര്യപ്രദമാക്കുന്ന തിരക്കിലായിരിക്കും… ഇബഹെൽത്ത് പൂർണ്ണതയിലെത്തിക്കാനുള്ള ചിന്തകളിലായിരിക്കും…..മെഡിക്കൽബനേഴ്സിംഗ് വിദ്യാഭ്യാസ രംഗത്തെ പരാതികളിൽ നടപടിയെടുക്കുന്ന തിരക്കിലായിരിക്കും…. സ്ത്രീകൾക്കും കുട്ടികൾക്കും കൂടൊരുക്കുന്നതായിരിക്കും…..ഓട്ടിസ്റ്റിക്കായ കുട്ടികളെ ചേർത്തു നിർത്തി മുന്നോട്ടു നടത്തുകയായിരിക്കും….. മുച്ഛക്രവാഹനങ്ങളിലൊരു ജീവിതം നൽകുകയായിരിക്കും…..ഒരു ജനതയുടെ ജീവിതം ആർദ്രത്തിലൂടെ ഭദ്രമാക്കുകയായിരിക്കും..

ഹൃദ്യം, കാതോരം, വയോമധുരം, കൂട്,കാൻസർ സുരക്ഷ, ആർദ്രം അങ്ങനെ ഒരുപാട് ഒരുപാട് മുന്നോട്ട് കുതിയ്ക്കുന്നതിനു വേണ്ടിയുള്ള പ്രയാണത്തിലായിരിക്കും……. അപ്പോൾ രാത്രിപിറക്കുന്നതും പകലുകഴിയുന്നതും അവർ ശ്രദ്ധിക്കാറില്ല…… മൈക്ക് കിട്ടിയാൽ കഴുതകളാകുന്നവരോട്…. പെണ്ണിന്റെ വാക്കിലൊരു ജനത പൊരുതി ജയിച്ചിട്ടുണ്ട് കോഴിക്കോട്….. പെണ്ണിന്റെ മുന്നൊരുക്കത്തിലൂടൊരു നാടിനെ കാത്തിട്ടുണ്ട് പ്രളയാനന്തരം…. പുതിയ മാറ്റങ്ങളും സംഭവിക്കുന്നുണ്ട് ആരോഗ്യ കേരളത്തിന്………അങ്ങനെയാണ് ഈ കീ റെജിസ്റ്ററിൽ 12മണിയും 1 മണിയും ആകുന്നതെന്ന് പറയാതിരിക്കുവാനാവത്തതു കൊണ്ടാണ് ഈ എഴുത്ത്….

Tags

Related Articles

Post Your Comments


Back to top button
Close
Close