Latest NewsIndia

മടങ്ങണമെന്ന ആവശ്യം തള്ളി ഇന്ത്യന്‍ അതിര്‍ത്തിയില്‍ തമ്പടിച്ച്‌ റോഹിംഗ്യന്‍ സംഘം

ബംഗ്ലാദേശ് അധികൃതര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ചാണ് പടിഞ്ഞാറന്‍ ത്രിപുരയിലെ ബോക്‌സാനാ നഗര്‍ അതിര്‍ത്തി വഴി സംഘം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

അഗര്‍ത്തല: കുട്ടികളും സ്ത്രീകളുമടങ്ങുന്ന പന്ത്രണ്ടംഗ റോഹിംഗ്യന്‍ സംഘം ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൂന്നു ദിവസമായി തങ്ങുന്നു. ത്രിപുരിലെ ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് സംഘം തമ്പടിക്കുന്നത്. ബംഗ്ലാദേശ് അധികൃതര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ചാണ് പടിഞ്ഞാറന്‍ ത്രിപുരയിലെ ബോക്‌സാനാ നഗര്‍ അതിര്‍ത്തി വഴി സംഘം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

അഞ്ച് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘത്തോട് തിരിച്ചുപോകണമെന്ന ആവശ്യപ്പെട്ടെങ്കിലും അതിര്‍ത്തിയില്‍ തുടരുകയാണെന്ന് ബിഎസ്‌എഫ് നേതൃത്വം അറിയിച്ചു. മ്യാന്‍മറിലെ റാഖിനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ഓഗസ്റ്റ് 25 നുശേഷം ഏഴരലക്ഷത്തോളം റോഹിംഗ്യനുകളാണ് ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുള്ളത്. ഇതിനിടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 250 ഓളം അഭയാര്‍ത്ഥികളെ ത്രിപുര, അസം, മിസോറം എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയിരുന്നു.

വ്യാജ തിരിച്ചറിയൽ രേഖ കണ്ടു അതിര്‍ത്തി സുരക്ഷാ സേന സംഘത്തെ തടയുകയാും അന്ന് ചേര്‍ന്ന സേനകളുടെ കമാന്‍ഡണ് യോഗത്തില്‍ ഇവരെ മടക്കി അയയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷെ ഈ ആവശ്യം തള്ളി സംഘം അതിര്‍ത്തിയില്‍ കഴിച്ചുകൂട്ടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button