Latest NewsNewsIndia

ഒരാഴ്ചയായി കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യന്‍ സൈന്യം

കൊല്‍ക്കത്ത: ഏഴ് ദിവസത്തിലേറെയായി ആന്‍ഡമാന്‍ കടലില്‍ കുടുങ്ങി കിടക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ചൊവ്വാഴ്ചയാണ് ഇന്ത്യ സഹായം എത്തിച്ചത്. ഫെബ്രുവരി 11 ന് ബംഗ്ലാദേശിലെ കോക്‌സസ് ബസാറില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യയിലേയ്ക്ക് പുറപ്പെട്ട് ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഇവര്‍ നടുക്കടലില്‍ അകപ്പെട്ടത്.

Read Also : ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണം : കുമ്മനം രാജശേഖരന്‍

90 ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടായിരുന്ന ബോട്ട് ഏഴ് ദിവസം മുന്‍പാണ് പ്രവര്‍ത്തനരഹിതമായത്. പിന്നീട് ബോട്ട് ഒഴുകി നീങ്ങി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തി. ഇതിനിടെ വയറിളക്കവും നിര്‍ജലീകരണവും ബാധിച്ച് എട്ട് പേര്‍ മരിച്ചു. കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രക്ഷിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button