Latest NewsKeralaIndia

ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ ഡൽഹി മുഖ്യമന്ത്രിയും, മുൻ കേരള ഗവർണറുമായി ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ കേരള ഗവർണർ ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നു അദ്ദേഹം പറഞ്ഞു.

കുറഞ്ഞ കാലം മാത്രമേ ഗവർണറായി ഉണ്ടായിരുന്നുള്ളു എങ്കിലും അവരുടെ ഹൃദയത്തിൽ കേരളത്തിന് സവിശേഷ സ്ഥാനമുണ്ടായിരുന്നു. പതിനഞ്ചു വർഷം ഡൽഹി മുഖ്യമന്ത്രിയിരുന്ന ഷീല ദീക്ഷിത് കോൺഗ്രസ്സിന്റെ വനിതാ നേതാക്കളിൽ പ്രമുഖയാണ്. അനേകം വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഷീലാ ദീക്ഷിതിന്റെ നേതൃപാടവം എതിരാളികൾ പോലും മതിച്ചിരുന്നുവെന്നും സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി  ഫേസ്ബുക്കിൽ കുറിച്ചു.

മുൻ കേരള ഗവർണർ ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പതിനഞ്ചു വർഷം ഡൽഹി മുഖ്യമന്ത്രിയിരുന്ന…

Gepostet von Pinarayi Vijayan am Samstag, 20. Juli 2019

 

Tags

Post Your Comments


Back to top button
Close
Close