KeralaLatest News

ആ ചേട്ടനോട് ഒരു ദേഷ്യവും ഇല്ല-ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല, ഇനി ടിക് ടോക് വീഡിയോ ചെയ്യുന്നില്ലെന്ന് യുവതി

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപം കാരണം ചിലരെങ്കിലും ഇത് ഉപേക്ഷിച്ച് പോയിട്ടുണ്ട്. അങ്ങനെ ഒരു യുവതി തനിക്ക് നേരിടേണ്ടി വരുന്ന ട്രോള്‍ കാരണം ടിക് ടോക്കില്‍ നിന്നും പുറത്തു പോവുകയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ പുറത്ത്. പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല. നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീഡിയോയില്‍ പറയുന്നത്

‘ഞാനിന്നലെ ഒരു വിഡിയോ ഇട്ടു. ഇപ്പോ ഇടുന്ന വിഡിയോകള്‍ക്കെല്ലാം ആളുകള്‍ എന്നെ ട്രോളിക്കൊണ്ടിരിക്കുകയാണ്. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഇന്നലെ ഒരു വിഡിയോ ഇട്ടപ്പോള്‍ ഒരു ചേട്ടന്‍ എന്നെ ട്രോളാന്‍ വന്നു. അതിന്റെ സങ്കടത്തിലാണ് ഞാന്‍ തിരിച്ചു ട്രോളിയത്. അല്ലാതെ ആ ചേട്ടനോട് ഒരു ദേഷ്യവും ഇല്ല. ഇപ്പോ ഞാനിടുന്ന വിഡിയോകള്‍ക്കെല്ലാം ഇങ്ങനെ ട്രോള്‍ കിട്ടുന്നതിന്റെ കാരണം മനസിലാകുന്നില്ല. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാന്‍ വിഡിയോ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഇനി ചെയ്യുന്നില്ല. എനിക്കു വയ്യ. എല്ലാവരും എന്നെയിട്ട് എന്തിനാണ് ഇങ്ങനെ ട്രോളുന്നത്”,

https://www.facebook.com/Entekiduve/videos/366413970729279/?t=186

shortlink

Related Articles

Post Your Comments

Related Articles


Back to top button