NattuvarthaLatest News

ബസ് യാത്രയ്ക്കിടെ മോഷണശ്രമം; നാടോടി സ്ത്രീകൾ പോലീസ് പിടിയിൽ

പുനലൂർ : പുനലൂരിൽ ബസ് യാത്രയ്ക്കിടെ മോഷണശ്രമം. വീട്ടമ്മയുടെ ബാഗിൽ നിന്ന്‌ പണം കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ട്‌ നാടോടി സ്ത്രീകളെ പോലീസ് പിടികൂടി.ഡിണ്ടിക്കൽ സ്വദേശിനികളായ പത്മിനി (48), മഞ്ജു (48) എന്നിവരാണ് പിടിയിലായത്.

അഞ്ചൽനിന്ന്‌ പുനലൂരിലേക്കുവന്ന സ്വകാര്യ ബസിലായിരുന്നു വെള്ളിയാഴ്ച രാവിലെ കവർച്ചാശ്രമം നടന്നത്. പിന്നിൽ നിന്ന നാടോടി സ്ത്രീകൾ തന്റെ ബാഗ് തുറന്ന് പണമെടുക്കാൻ ശ്രമിക്കുന്നത് യാത്രക്കാരി കണ്ടു. ഇവർ ബഹളംവച്ചു. ഇതുകണ്ട മറ്റു യാത്രക്കാർ നാടോടി സ്ത്രീകളെ പിടികൂടി പോലീസിൽ ഏൽപിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button