KeralaLatest News

ലോക പ്രശസ്ത വാസ്തുശില്‍പി അന്തരിച്ചു

ന്യൂഹെവന്‍: ഉയരങ്ങളുടെ രാജാവ് ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി (92)അന്തരിച്ചു. വെളളിയാഴ്ച ന്യൂ ഹെവനില്‍ വെച്ചായിരുന്നു അന്ത്യം. ലോകത്തെ വിസ്മയിപ്പിച്ച ഉയരം കൂടിയ പല വന്‍ മന്ദിരങ്ങളുടെയും ശില്‍പിയാണ് സീസര്‍ പെല്ലി. കണറ്റികട്ടിലെ പെല്ലിസ് സ്റ്റുഡിയോവിലെ സീനിയര്‍ ആര്‍ക്കിടെക്റ്റായ അനിബാല്‍ ബെല്ലോമിയോ ആണ് മരണവിവരം പുറത്തുവിട്ടത്. മലേഷ്യയിലെ ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്‌സ്, ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ നിര്‍മ്മിതികളാണ്.

അര്‍ജന്റീനയില്‍ ജനിച്ച അദ്ദേഹം പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്റ്റ് വിഭാഗം ഡീന്‍ ആയിരുന്നു അദ്ദേഹം. ക്വാലാംപൂരിലുള്ള പെട്രൊനാസ് ടവറാണ് പെല്ലിയുടെ മികച്ച പ്രൊജക്റ്റുകളില്‍ ഒന്ന്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ അംബരചുബികളിലൊന്നായ പെട്രൊനാസ്ടവറിന്റെ ഉയരം 1483 അടിയാണ്. 1998 ല്‍ നിര്‍മ്മിച്ച 88 നിലകളുള്ള ഇരു ടവറുകളെയും തമ്മില്‍ ബന്ധിപ്പിക്കാനായി കുറുകെ ഒരു പാലവും നിര്‍മിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button