KeralaLatest News

ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി കൂട്ടിയിടിച്ച് തീപിടുത്തം

മങ്കട : കോഴിക്കോട് ദേശീയപാതയില്‍ രണ്ടു കണ്ടെയ്‌നര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവിന് സമീപം ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. സംഭവത്തില്‍ ആളപായമില്ല. പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്തു നിന്നും എത്തിയ അഗ്‌നിശമനസേന യൂണിറ്റും ട്രോമാകെയര്‍ അംഗങ്ങളും നാട്ടുകാരും പൊലീസും ചേര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചു.

ചെന്നൈയിലേക്ക് കാറുകള്‍ കയറ്റി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും ഓണ്‍ലൈന്‍ വ്യാപാര കമ്പനിയുടെ സാധനങ്ങളുമായി പോവുകയായിരുന്നു കണ്ടെയ്‌നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓണ്‍ലൈന്‍ സാധനങ്ങള്‍ കയറ്റിയ ലോറിയുടെ ഡീസല്‍ ടാങ്കില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു.

രണ്ടു വാഹനങ്ങളുടെയും ക്യാബിന്‍ പൂര്‍ണമായും കത്തിനശിച്ചു. ഓണ്‍ലൈന്‍ സാധനങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറില്‍ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചതിനാല്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത് . രാവിലെ 6 മണി വരെ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

-at-palakkad-kozhikode-highway

shortlink

Related Articles

Post Your Comments

Related Articles


Back to top button