KeralaLatest News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയം : മഴ ശക്തമായതിനെ തുടർന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ ചി​ല മേ​ഖ​ല​ക​ളി​ല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു . കോട്ടയം മുനിസിപ്പാലിറ്റിയിലെയും ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച (ജൂലായ് 22) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കാസർഗോഡ് ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നു ജില്ലാ കളക്ടർ അറിയിച്ചു. കാസർകോട് ജില്ലയിൽ നാളെ (22/07/19) ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ നാല് താലൂക്ക് തഹസിൽദാർമാരും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിക്കേണ്ടതാണെന്നും
ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button