KeralaLatest News

വൈരാഗ്യം കാണിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കും: പോലീസിന് താക്കീതുമായി കെ.സുധാകരന്‍

തി​രു​വ​ന​ന്ത​പു​രം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു നടത്തുന്ന സമരത്തിനെരയുള്ള പോലീസ് നടപടികള്‍ക്കെതിരെ ആഞ്ഞടിച്ച് കണ്ണൂര്‍ എം.പി യും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായി കെ.സുധാകരന്‍. കെ​എ​സ്‌​യു​വി​നോ​ട് രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം കാ​ണി​ച്ചാ​ല്‍ പോ​ലീ​സി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് അദ്ദേഹം പറഞ്ഞു.

കാക്കിയുടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയമായി പ്രതികാരം ചെയ്യാന്‍ തുനിഞ്ഞാല്‍ അതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നു കൊണ്ട് കോണ്‍ഗ്രസിന്‍റെ ചുണക്കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകും. അത് ഉണ്ടാക്കാന്‍ നിങ്ങള്‍ പോലീസുകാര്‍ അവസരം ഉണ്ടാക്കരുത്-സുധാകരന്‍ പറഞ്ഞു.

കാ​ക്കി ഊ​രി​യാ​ല്‍ പോ​ലീ​സ് സാ​ധാ​ര​ണ മ​നു​ഷ്യ​രാ​ണെ​ന്ന് ഓ​ര്‍​ക്ക​ണം. എ​വി​ടെ വെ​ച്ചും കൈ​കാ​ര്യം ചെ​യ്യാ​ന്‍ കെ​എ​സ്‌​യു​വി​ന് സാ​ധി​ക്കും. യൂ​ണിവേഴ്സിറ്റി കോ​ള​ജ് വി​ഷ​യ​ത്തി​ല്‍ കെ​എ​സ്‌​യു ന​ട​ത്തു​ന്ന സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. കെ​എ​സ്‌​യു​വി​ന്‍റെ പ്ര​തി​ഷേ​ധ​ത്തെ ര​ക്ത​ത്തി​ല്‍ മു​ക്കി കൊ​ല്ലാ​മെ​ന്ന് ക​രു​ത​രു​ത്. സ​മ​രം ചെ​യ്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രെ പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി. മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് കേ​ട്ട് പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്ത​രു​തെ​ന്നും സു​ധാ​ക​ര​ന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button