KeralaLatest News

ഓ​ഖി സ​മ​യ​ത്ത് ക​ട​പ്പു​റ​ത്തു വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു പോ​യ​ മുഖ്യമന്ത്രി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു പ്ര​തി​കാ​ര മ​നോ​ഭാ​വ​ത്തോ​ടെ​ പെ​രു​മാ​റു​ന്നു; ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: തീ​ര​പ്ര​ദേ​ശ​ത്തി​ന്‍റെ വേ​ദ​ന സർക്കാർ കാണുന്നില്ലെന്ന ആരോപണവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഓ​ഖി സ​മ​യ​ത്ത് ക​ട​പ്പു​റ​ത്തു വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു പോ​യ​ശേ​ഷം പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ര്‍​ക്കാ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് പ്ര​തി​കാ​ര മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് പെരുമാറുന്നത്. ഏ​തൊ​രു സ​മ​ര​ത്തെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഉ​പ​മി​ക്കു​ന്ന​ത് സി​പി​എം നേ​താ​ക്ക​ളു​ടെ സ്ഥി​രം പ​രി​പാ​ടി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞുവെന്നും ചെ​ന്നി​ത്ത​ല വ്യക്തമാക്കി.

ഓ​ഖി ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ള്‍ 20 മി​നി​റ്റു​കൊ​ണ്ടെ​ത്താ​വു​ന്ന ദൂ​ര​ത്ത് എ​ത്തി​ച്ചേ​രാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ദി​വ​സ​ങ്ങ​ള്‍ ത​ന്നെ എ​ടു​ത്തു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി​യി​ലാ​കു​ന്ന കാ​ര്യം ചാ​ന​ല്‍ ച​ര്‍​ച്ച​യ്ക്കി​ട​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ എ​ല്ലാ​വ​രും ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മൃ​ഷ്ടാ​ന്നം ന​ല്‍​കാ​നാ​വി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button