Latest NewsNews

വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 10 ഇരട്ടിയാക്കി; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 10 ഇരട്ടിയായി വര്‍ധിപ്പിച്ചു. കടല്‍ക്ഷോഭം മൂലം ദുരിതക്കെടുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് ഇത് വീണ്ടും തിരിച്ചടിയായി.

മത്സ്യബന്ധനമേഖലയ്ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റിനുള്ള സംയുക്ത പരിശോധന 25 ന് നടക്കാനിരിക്കെ, അതിന് മുമ്പ്, വര്‍ധിപ്പിച്ച ഫീസ് അടച്ചാല്‍ മത്രമെ മണ്ണെ്ണ്ണ പെര്‍മിററും ലഭിക്കു. 20 മീറററിനുമുകളിലുള്ള വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 2018 ല്‍ 5000 രൂപയായിരുന്നു. ഇത് 52500 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്.

15 മീറററില്‍ തഴെ ഉള്ള വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 200 ല്‍ നിന്നും 2100 ആയാണ് വര്‍ധിപ്പിച്ചത്. ഈ തുക അടച്ചെങ്കില്‍ മാത്രമെ 25 ന് നടക്കുന്ന മണ്ണെണ്ണ പെര്‍മിററിനായുള്ള പരിശോധനയില്‍ വള്ള ഉടമകള്‍ക്ക് പങ്കെടുക്കാനാകു. മത്സ്യബന്ധനമേഖലയെ കടുത്ത പ്രതിസന്ധയിലാക്കുന്ന ലൈസന്‍സ് ഫീസ് വര്‍ധനയാണ് മീന്‍പിടുത്ത വള്ളങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ പുതുക്കിയ ഫീസ് അടച്ച് മത്സ്യബന്ധനം നടത്താന്‍ നിര്‍വ്വാഹമില്ലെന്ന നിലപാടിലാണ് മത്സ്യതൊഴിലാളികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button