KeralaLatest News

ഭീമന്‍ കടലാനയുടെ ജഡം കരയ്ക്കടിഞ്ഞു: മറവു ചെയ്യാന്‍ പഞ്ചായത്തിന് ചെലവായത് വലിയ തുക

ചേര്‍ത്തല: അര്‍ത്തുങ്കല്‍ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഭീമന്‍ കടലാനയുടെ ജഡം കണ്ടെത്തി. പത്ത് വയസ്സോളം പ്രായം ഉണ്ടെന്നു കരുതുന്ന കടലാനയ്ക്ക് 10 മീറ്ററോളം നീളവും 5 ടണ്ണില്‍ കൂടുതല്‍ ഭാരവും ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ജഡത്തിന്
രണ്ടാഴ്ചയിലധികം പഴക്കം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. കടല്‍ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാല്‍ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

മത്സ്യതൊഴിലാളികളാണ് കടലാനയുടെ ജഡം ആദ്ം കണ്ടെത്തിയത്. ജഡത്തിന് അസഹ്യമായ ദുര്‍ഗന്ധവും ഉണ്ടായിരുന്നു. കടനായുടെ ജഡം മറവു ചെയ്യാനായി 15,000 രൂപയിലധികം ചേര്‍ത്തല പഞ്ചായത്തിന് ചെലവായി. കടലാനയെ മുറിച്ച് കഷണങ്ങളാക്കി, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മറവു ചെയ്തത്. വനം, റവന്യു, പോലീസ് വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.ആനത്തിമിംഗലം എന്ന പേരിലും ്‌റിയപ്പെടുന്ന കടലാന സസ്തനിയാണ്. തുമ്പിക്കൈ മാതൃകയില്‍ മുഖവും ആനയ്ക്ക് സമാനമായ വലിപ്പവുമുണ്ട്.

shortlink

Post Your Comments


Back to top button