Latest NewsIndia

ബീഫ് കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച യുവാവിനെ അറസ്റ്റ് ചെയ്തു

തഞ്ചാവൂര്‍ : ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് തമിഴ്‌നാട്ടില്‍ 24-കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തഞ്ചാവൂര്‍ പൊരവഞ്ചേരി സ്വദേശി മുഹമ്മദ് ഫൈസാനിനെയാണ് അറസ്റ്റ് ചെയ്തത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരിലാണ് അറസ്റ്റെന്നാണ് പോലീസിന്റെ വിശദീകരണം.

ജൂണ് 11-നാണ് ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രത്തോടൊപ്പം അതിന്റെ സ്വാദും വിവരിച്ച് ഫൈസാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഇതിന്റെ പേരില്‍ നാലംഗ സംഘം ഫൈസാനെ വീട്ടിലെത്തി മര്‍ദ്ദിച്ചു. ഈ സംഭവത്തില്‍ സംഭവത്തില്‍ മറ്റ് നാല് പേരെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഫൈസാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് ഫൈസാനെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button