KeralaLatest News

ആലപ്പുഴ എം.പി. ദേശവിരുദ്ധ ശക്തികളെ സഹായിക്കുന്നു : ബിജെപി നേതാവ്

ആലപ്പുഴ : പാർലമെന്റിൽ എൻ.ഐ.എ നിയമ ഭേദഗതിക്ക് എതിരായി നിലപാട് സ്വീകരിച്ച ആലപ്പുഴ എം.പി. എ.എം. ആരിഫിന്റെ നിലപാട് ദേശവിരുദ്ധ ശക്തികളെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് എൻ.ഡി.എ ജില്ലാ ചെയർമാനും ബി.ജെ.പി. ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ കെ.സോമൻ. എൻ.ഡി.എ ആലപ്പുഴ നിയോജക മണ്ഡലം നേതൃ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.ഐ.എ നിയമ ഭേദഗതിലെ ഏതു നിലപാടാണ് ഹിതമല്ലാത്തത് എന്ന് എ.എം. ആരിഫ് വ്യക്തമാക്കണം. ഒരുകാലത്ത് ഇന്ത്യൻ പാർലമെന്റിലെ മുഖ്യ പ്രതിപക്ഷമായ ഇടതുപാർട്ടികൾ ദേശവിരുദ്ധ ശക്തികളെയും മത തീവ്രവാദികളെയും സഹായിക്കുന്ന ഈ നിലപാടുമൂലമാണ് ഇന്ന് ഈ അവസ്ഥയിൽ എത്തിച്ചേർന്നതെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ ആലപ്പുഴ നിയോജക മണ്ഡലം ചെയർമാനും ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റുമായ ജി. വിനോദ് കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ്. സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡൻറും ജില്ലാ കൺവീനറുമായ ഷാജി.എം.പണിക്കർ, ബി.ജെ.പി. ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ,ബി.ഡി.ജെ.എസ്. നിയോജക മണ്ഡലം പ്രസിഡൻറും എൻ.ഡി.എ കൺവീനറുമായ വിജയപ്പൻ, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് റ്റി.സി. ചാക്കോ, കേരളജനപക്ഷം നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബ് ജോസഫ്, ശിവസേന നേതാവ് എ.എൽ.രതീഷ്, മറ്റു എൻ.ഡി.എ നേതാക്കളായ ജി.മോഹനൻ, സി.പി.തങ്കച്ചൻ, തോമസ് ജോൺ, മുഹമ്മദ് കോയ, റെജു വാസവൻ, കെ.പി.സുരേഷ് കുമാർ, എൻ.വി.അനീഷ്, വിഷ്ണു പ്രസാദ്,അശ്വതി, എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button