KeralaLatest NewsIndia

യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ക്കേ​സ്

സംഘര്‍ഷത്തില്‍ കെഎസ്‍യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഫോര്‍ട്ട് അസിസ്റ്റന്‍റ കമ്മീഷണര്‍ അടക്കം മൂന്ന് പൊലീസുദ്യോഗസ്ഥര്‍ക്കും സാരമായ പരിക്കേറ്റിരുന്നു.

തിരുവനന്തപുരം: സെക്രട്ടറിയേറ്റും പരിസരവും സംഘര്‍ഷഭൂമിയാക്കി പ്രതിഷേധം നടത്തിയ കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 15 കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കണ്ടാലറിയാവുന്ന 100 ല്‍ അധികം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‍യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഫോര്‍ട്ട് അസിസ്റ്റന്‍റ കമ്മീഷണര്‍ അടക്കം മൂന്ന് പൊലീസുദ്യോഗസ്ഥര്‍ക്കും സാരമായ പരിക്കേറ്റിരുന്നു.

കല്ലേറിലാണ് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ര്‍​വാ​ത​ക​വും പ്ര​യോ​ഗി​ച്ച​പ്പോ​ള്‍ കു​പ്പി​യും ക​ന്പു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​നെ നേ​രി​ട്ടു. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് രാ​വി​ലെ മു​ത​ല്‍ എം​ജി റോ​ഡി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചു. നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു ഡീ​ന്‍ കു​ര്യാ​ക്കോ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. മാര്‍ച്ച്‌ അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button