Latest NewsUAE

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോഹ്ലി

ദുബായ്: ഐ.സി.സിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 922 പോയിന്റാണ് ഇന്ത്യന്‍ ക്യാപ്റ്റന് സ്വന്തമായുള്ളത്. രണ്ടാം സ്ഥാനത്ത് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനാണുള്ളത്. 881 പോയിന്റുള്ള ചേതേശ്വര്‍ പൂജാരയാണ് മൂന്നാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് പിന്നിലുള്ളത്.

ഐ.സി.സി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. വെസ്റ്റിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറാണ് മുന്നില്‍. ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസ്സന്‍ രണ്ടാം റാങ്കിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button