KeralaLatest News

ജീപ്പ് പുഴയിലേയ്ക്ക് മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ മണിക്കടവില്‍ ജീപ്പ് പുഴയിലേയ്ക്കു മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണിക്കടവ് സ്വദേശി ലിതീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കില്‍പ്പെട്ടത്. ഞാറാഴ്ചയായിരുന്നു അപകടം. തിരച്ചിലില്‍ നാവികസേനയും പങ്കെടുത്തിരുന്നു. ആദ്യ രണ്ട് ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഏഴിമല നാവിക അക്കാദമിയുടെ സഹായം തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button