KeralaLatest News

കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാൽ വകുപ്പ്

തിരുവനന്തപുരം: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കുറഞ്ഞചെലവിൽ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാൽ വകുപ്പ്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പാര്‍സല്‍ അയയ്ക്കണമെങ്കില്‍ സാധനം വാങ്ങി നേരെ പോസ്റ്റ്‌ ഓഫീസിലേക്ക് വന്നാല്‍ മാത്രം മതി. പാക്കിംങ് മുതല്‍ സുരക്ഷിതമായി സാധനങ്ങള്‍ എത്തിക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും തപാല്‍ വകുപ്പ് അധികൃതർ തന്നെ ചെയ്‌തുതരും. ഇടപാടുകാരുടെ സംശയങ്ങള്‍ക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പറഞ്ഞു തരാനും ആളുകളുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം അവതരിപ്പിച്ചുകഴിഞ്ഞു. പദ്ധതി വിജയകരമായാല്‍ എല്ലാ പോസ്റ്റ്‌ ഓഫീസിലേക്കും വ്യാപിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button