Latest NewsMobile PhoneTechnology

പ്രശ്നങ്ങൾ പരിഹരിച്ചു : ഗാലക്സി ഫോള്‍ഡ് സ്മാർട്ട് ഫോൺ വീണ്ടും വിപണിയിലെത്തിക്കാൻ തയ്യാറായി സാംസങ്

ഗാലക്സി ഫോള്‍ഡ് സ്മാർട്ട് ഫോൺ വീണ്ടും വിപണിയിലെത്തിക്കാൻ തയ്യാറായി സാംസങ്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഫോണിന്റെ അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഏഴിന് നടക്കുന്ന ഗാലക്സി നോട്ട് 10 അവതരണ പരിപാടിയില്‍ ഫോണ്‍ അവതരിപ്പിച്ചേക്കും. അല്ലെങ്കിൽ ഗാലക്സി ഫോള്‍ഡിന് വേണ്ടി പ്രത്യേകം പരിപാടി തന്നെ സംഘടിപ്പിക്കാനും സാധ്യതയുണ്ട്.

SAMSUNG FOLDABLE PHONE

ഏപ്രില്‍ മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തു വന്നുവെങ്കിലും ഫോണിലെ ഫ്ളെക്സിബിള്‍ ഡിസ്പ്ലേയ്ക്ക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വില്‍പ്പന മാറ്റുകയായിരുന്നു. 7.3 ഇഞ്ച് വലിപ്പമുള്ള ഫ്ളെക്സിബിള്‍ അമോലെഡ് ഡിസ്പ്ലേയാണ് പ്രധാന പ്രത്യേകത. 4.6 ഇഞ്ച് വലിപ്പമുള്ള മറ്റൊരു സ്‌ക്രീനും ഫോണിനുണ്ട്. സ്നാപ്ഡ്രാഗണ്‍ 855 പ്രൊസർ, 5ജി മോഡം എന്നിവ മറ്റു പ്രത്യകതകൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button