Latest NewsIndia

കോൺഗ്രസ് – ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെ മദ്ധ്യപ്രദേശിലും സമാന തന്ത്രം പയറ്റാനൊരുങ്ങി ബി.ജെ.പി

ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് – ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെ മദ്ധ്യപ്രദേശിലും സമാന തന്ത്രം പയറ്റാനൊരുങ്ങി ബി.ജെ.പി. മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചാൽ 24 മണിക്കൂറിനകം മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ താഴെയിറക്കുമെന്ന് ബി.ജെ.പി നേതാവ്.

കർണാടക മാതൃകയിൽ കോൺഗ്രസ് എം.എൽ.എമാരെ അട‌ർത്തിയെടുക്കാനുള്ള നീക്കം ബി.ജെ.പി നടത്തിയേക്കുമെന്നാണ് സൂചന. കോൺഗ്രസ് എം.എൽ.എമാർ അസ്വസ്ഥരാണെന്നും അവർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണെന്നും നേരത്ത ബി.ജെ.പി നേതാക്കന്മാർ പ്രസ്താവന നടത്തിയിരുന്നു.

കഴിഞ്ഞ നവംബറിൽ നടന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി പദത്തിൽ തുടർച്ചയായ നാലാം ടേം പ്രതീക്ഷിച്ച ശിവരാജ് സിംഗ് ചൗഹാനെ അട്ടിമറിച്ചാണ് കോൺഗ്രസ് ഭരണം പിടിച്ചത്. ആകെയുള്ള 230 സീറ്റിൽ 114 നേടി കോൺഗ്രസ് വലിയ കക്ഷിയായപ്പോൾ ബി.ജെ.പിക്ക് 109 സീറ്റേ കിട്ടിയുള്ളൂ. രണ്ട് ബി.എസ്.പി അംഗങ്ങളുടെയും ഒരു എസ്.പി അംഗത്തിന്റെയും പിന്തുണയോടെ 116 എന്ന നമ്പർ തികച്ച് കോൺഗ്രസ് അധികാരം പിടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button