Latest NewsKerala

എല്‍ദോ എബ്രഹാം എംഎല്‍എയെ മര്‍ദ്ദിച്ചത് എസ്.ഐ

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം സിപിഐ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനെ മര്‍ദ്ദിച്ചത് എസ്‌ഐ എന്ന് സൂചന. എസ്.ഐ തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എംഎല്‍എ പുറത്തുവിട്ടു. കൊച്ചി സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ ദാസ് ആണ് ദൃശ്യത്തിലുള്ളത്.

ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിപിഐ കഴിഞ്ഞ ദിവസം റെയ്ഞ്ച് ഐജിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. സംഭവത്തില്‍ എംഎല്‍എം അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു.തുടര്‍ന്നാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന എം.എല്‍.എയെ വിപിന്‍ദാസ് മര്‍ദ്ദിക്കുന്ന ചിത്രം എല്‍ദോ എബ്രഹാം പുറത്തു വിട്ടത്. അതേസമയം
നേരത്തെ നിരവധി പേരെ മര്‍ദ്ദിച്ച കേസില്‍ ആരോപണ വിധേയനായ എസ്.ഐ ആരുടെയോ നിര്‍ദ്ദേശ പ്രകാരം എം.എല്‍.എയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button