Latest NewsKerala

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി പവന് 80 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷാണ് ഇന്ന് വില കൂടിയത്.25,840 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 3,230 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 19ന് 26,120 എന്ന സര്‍വകാല റിക്കോര്‍ഡില്‍ പവന്‍റെ വില എത്തിയിരുന്നു.

കഴിഞ്ഞ ദിവസം സര്‍വ്വകാല റെക്കോര്‍ഡ് നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,680 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്.

കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ.അതേസമയം സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 44.23 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 44,230 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button