KeralaNattuvarthaLatest News

സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മയ്യന്നൂർ താഴെക്കുനിയിൽ ശ്രീജിത്തിന്റെ മകൾ അനുശ്രീ (18)ആണ് മരിച്ചത്. ബുധനാഴ്ച 6. 40 -ഓടെ വടകര ലിങ്ക് റോഡിൽ വടകര -പേരമ്പ്ര റൂട്ടിലുള്ള സ്വകാര്യ ബസ്സിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി  പരിക്കേറ്റ വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് വിദ്യാർത്ഥിനിയുടെ മുകളിലൂടെ കയറിയിറങ്ങിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button