Latest NewsSports

പ്രൊ കബഡി ലീഗ് 2019; ഇന്നത്തെ ആദ്യ മത്സരത്തിൽ യുപി ബംഗാളിനെ നേരിടും

ഹൈദരാബാദ്: പ്രൊ കബഡി ലീഗിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ യുപി യോദ്ധസ് ബംഗാൾ വാരിയേഴ്‌സിനെ നേരിടും. ആദ്യ മത്സരത്തിൽ യുപിയുടെ പ്രതിരോധ താരം നിതേഷ് കുമാറും ബംഗാളിന്റെ സ്റ്റാർ റൈഡർ മനീന്ദർ സിങ്ങും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക. മത്സരം രാത്രി 7:30 നാണ് തുടങ്ങുന്നത്.

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ, തെലുങ്ക് ടൈറ്റാൻസിന്റെ സ്റ്റാർ റൈഡർ സിദ്ധാർത്ഥ് ദേശായി കഴിഞ്ഞ സീസണിൽ മികച്ച ഫോം കാഴ്ച്ച വെച്ചില്ലെങ്കിലും ഇത്തവണ നല്ല ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
തമിഴ് തലൈവാസും യു മുംബയും അദ്ദേഹത്തിനെതിരെ നന്നായി കളിച്ചിരുന്നു.

ആദ്യ മത്സരം അവസാനിച്ച ശേഷം ഹൈദരാബാദ് -ദില്ലി മത്സരം രാത്രി 8:30 ന് ആരംഭിക്കും. സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി എന്നിവയിൽ ഇംഗ്ലീഷ് കമന്ററിയോടെയും, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി ഹിന്ദിയിൽ ഹിന്ദി കമന്ററിയോടെയും ആസ്വദിക്കാം. ഹോട്ട്സ്റ്റാറിൽ കബഡി മത്സരങ്ങൾ തത്സമയം കാണാവുന്നതാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button