Latest NewsIndia

തെലുങ്കാനയെ നടുക്കിയ കൊലപാതകം; തലവെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാക്കള്‍

തെലുങ്കാന: നല്‍ഗൊണ്ട ജില്ലയിൽ സഹോദരീ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി തലവെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാക്കള്‍ നാടിനെ നടുക്കി. സദ്ദാമെന്ന 26 കാരനാണ് ഇരയായതെന്ന് പോലീസ് വ്യക്തമാക്കി.

തെലുങ്കാനയിലെ നെല്‍ഗൊണ്ടയിലെ നാംപള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിപ്പിച്ച കൊലപാതകം നടന്നത്. അരിവാള്‍ ഉപയോഗിച്ചാണ് പ്രതികള്‍ യുവാവിന്‍റെ തല അറുത്ത് മാറ്റിയത്.

കൊലപാതകം നടത്തിയ ശേഷം സദ്ദാമിന്‍റെ അറുത്തെടുത്ത തലയുമായി ഇര്‍ഫാനും ഘൗസും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഭാര്യ സഹോദരങ്ങളായ ഇര്‍ഫാനും ഘൗസുമാണ് കൊലപാതകത്തിന് പിന്നിലെന്നും ശനിയാഴ്ച വൈകുന്നേരം പോലീസ് പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.കേസിൽ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button