Latest NewsKerala

ബലിതര്‍പ്പണത്തിനുള്ള തുക വർധനവ് ; ദേവസ്വം ബോര്‍ഡിന്റെ തീരുമാനമിങ്ങനെ

മാവേലിക്കര: ബലിതര്‍പ്പണത്തിനുള്ള തുക വർധിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ തീരുമാനം പിൻവലിച്ച് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് നേരിട്ട് ബലിതര്‍പ്പണം നടത്തുന്ന ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണത്തിനുള്ള തുകയായിരുന്നു വര്‍ധിപ്പിച്ചത്. എന്നാൽ പലരും ഇത് എതിർത്തതോടെ തുക വീണ്ടും കുറയ്ക്കുകയായിരുന്നു.

75 രൂപയായി വര്‍ധിപ്പിച്ച നിരക്ക് 50 രൂപയായി കുറച്ചു. കൊല്ലം ജില്ലയിലെ പാവുമ്പസ മാവേലിക്കര കണ്ടിയൂര്‍, കായംകുളം പുതിയിടം, കട്ടച്ചിറ ചെറുമണ്ണില്‍ എന്നീ ക്ഷേത്രങ്ങളിലാണ് ഈ വര്‍ഷം മുതല്‍ ബലിതര്‍പ്പണം നേരിട്ട് നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.എന്നാല്‍, ദേവസ്വം ബോര്‍ഡ് നേരത്തെ മുതല്‍ നേരിട്ട് ബലിതര്‍പ്പണം നടത്തുന്ന ആലുവ, തിരുമുല്ലവാരം, വര്‍ക്കല, തിരുവല്ലം എന്നിവിടങ്ങളിലെ നിരക്ക് 75 രൂപയായി തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button