KeralaLatest News

സംസ്ഥാനത്ത് വീണ്ടും സ്വർണവേട്ട ; ഒരു കിലോ സ്വർണം പിടികൂടി

കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വർണവേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും ഒരു കിലോ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശി എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. കോലാലംപൂരിൽ നിന്നാണ് സ്വർണം കൊണ്ടുവരുന്നത്.പേസ്റ്റ് രൂപത്തിലാക്കിയാണ് 25 ലക്ഷം രൂപ വിലവരുന്ന സ്വർണം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും.

അതേസമയം സ്വർണവേട്ട പലയിടത്തും തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ആറ് കിലോ എണ്ണൂറ്റി എഴുപത് ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. വിപണിയിൽ ഇതിന് രണ്ടര കോടിയിലധികം വില വരും

shortlink

Related Articles

Post Your Comments

Related Articles


Back to top button