Latest NewsIndia

ബംഗളുരുവിൽ മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റ് കത്തി നശിച്ചു

തലശേരി കീഴ്മാട് സ്വദേശി മുസ്തഫയുടെ കാസിയോ സൂപ്പര്‍മാര്‍ക്കറ്റാണ് തിങ്കളാഴ്ച രാത്രി കത്തിയത്.

ബെംഗളൂരു: മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു. തിപ്പസന്ദ്ര മെയിന്‍ റോഡിലെ തലശേരി കീഴ്മാട് സ്വദേശി മുസ്തഫയുടെ കാസിയോ സൂപ്പര്‍മാര്‍ക്കറ്റാണ് തിങ്കളാഴ്ച രാത്രി കത്തിയത്.

3 മുറികളിലായി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ പൂര്‍ണമായി നശിച്ചു. 2 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഫ്രീസറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

shortlink

Post Your Comments


Back to top button