Latest NewsKerala

പിണറായി വിജയനും കാനം രാജേന്ദ്രനും എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യ മന്ത്രി പിണറായി വിജയനും, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തി. എകെജി സെന്ററില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സി.പി.ഐ. നേതാക്കളെ പോലീസ് തല്ലിച്ചതച്ച സംഭവത്തില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇരുപത് മിനിറ്റോളമായിരുന്നു കൂടിക്കാഴ്ച്ച.

എല്‍ദോ എബ്രഹാം എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊച്ചിയില്‍ സി.പി.ഐ. നടത്തിയ മാര്‍ച്ചില്‍ പോലീസിന്റെ മര്‍ദനമേറ്റിരുന്നു. ഇതിനെതിരെ സി.പി.ഐ. നേതാക്കളും എല്‍ദോ എബ്രഹാമും പോലീസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഈ സംഭവത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൗനം തുടര്‍ന്നത് വീണ്ടും വിവാദമായി. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് കാനം സംഭവത്തില്‍ പ്രതികരണം നടത്തിയത്. എല്‍ദോ എബ്രഹാമിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ വേറെ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close