Latest NewsKerala

കാനം രാജേന്ദ്രനെതിരെ ചുവരിൽ പോസ്റ്റർ

ആലപ്പുഴ : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കാനം രാജേന്ദ്രനെതിരെ ചുവരിൽ പോസ്റ്റർ. കാനത്തെ മാറ്റു സിപിഐയെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിൽ എഴിതിയിരിക്കുന്നത്. സിപിഐ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന്റെ ചുമരിലാണ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്.

എറണാകുളത്തെ പോലീസ് നടപടിയില്‍ കാനം രാജേന്ദ്രന്റെ മൃദു സമീപനത്തോട് സിപിഐയില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. സംഭവത്തില്‍ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. എന്നിട്ടും കാനം മൗനം പാലിക്കുന്നുവെന്നാണ് വിമര്‍ശനം. ഇതിന്റെ ഭാഗമായിട്ടായിരിക്കാം പോസ്റ്റർ ഒട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം.കാനത്തിന്റെ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.

പാര്‍ട്ടിയുടെ എംഎല്‍എയും ഒരു ജില്ലാ സെക്രട്ടറിയും പോലീസ് മര്‍ദ്ദനമേറ്റ് 48 മണിക്കൂര്‍ കഴിയുമ്പോഴും ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് കാനം രാജേന്ദ്രന്‍. ജില്ലാ കളക്ടറുടെ റിപ്പോർട്ട് വരുന്നതുവരെ കൂടുതലൊന്നും പറയാനില്ലെന്നാണ് കാനം വിഷയത്തിൽ പ്രതികരിച്ചത്. മന്ത്രിസഭാ യോഗത്തില്‍ എ കെ ബാലന്‍ സിപിഐ മന്ത്രിമാരുടെ വാദത്തെ ചോദ്യം ചെയ്തിട്ടും നിലപാടില്‍ അണുവിട വ്യത്യാസം വരുത്തിയിട്ടില്ല കാനം. പാര്‍ട്ടി സെക്രട്ടറിയുടെ ഈ നിലപാടില്‍ വിയോജിപ്പുള്ള നേതാക്കള്‍ നിരവധിയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close