KeralaLatest News

113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന; തുക ഒഴിവാക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ വ്യോമസേന കേരളത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ പ്രളയം തകര്‍ത്ത കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്നും പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പിണറായി വിജയൻ മന്ത്രി രാജ്നാഥ് സിങ്ങിനു കത്തയച്ചു. 2017ല്‍ ഓഖി ദുരന്തവും 2018 ല്‍ പ്രളയവും നേരിടേണ്ടിവന്ന സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുന്നതു പ്രയാസമാണെന്നു മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 31,000 കോടിരൂപ ആവശ്യമാണ്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് സംസ്ഥാനത്തിനു ലഭിച്ചത് 2904.85 കോടി രൂപയാണ്.

കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനും ജനങ്ങളുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ‘റീ ബില്‍ഡ് കേരള’ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിലേക്കുള്ള വിഭവ സമാഹരണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button