Latest NewsInternational

മിഠായി എടുക്കാന്‍ റെയില്‍വേ സ്റ്റേഷനിലെ എക്‌സ്‌റേ മെഷിനില്‍ കയ്യിട്ട കുട്ടിക്ക് പറ്റിയത്

റെയില്‍വേ സ്‌റ്റേഷനിലെ സ്‌കാനര്‍ മെഷിനടിയില്‍ വീണ മിഠായി വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ കൈ മെഷിനില്‍പ്പെടുന്നതിന്റെ വീഡിയോ പുറത്ത്. ചൈന സിന്‍ഹുവ ന്യൂസ് ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍ കുട്ടിയെ രക്ഷിക്കാന്‍ പോലീസും അഗ്‌നിശമന സേനാംഗങ്ങളും മെഡിക്കല്‍ വിദഗ്ധരും ശ്രമിക്കുന്നത് കാണാം. അന്‍ഹുയിയിലെ ഫുയാങ് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ദൃശ്യം.

ആണ്‍കുട്ടി എക്‌സ്-റേ മെഷീനടുത്തേക്ക് നടന്ന് വരുന്നതും മിഠായി എടുക്കാനായി കുനിഞ്ഞ്, സ്‌കാനറിനടിയില്‍ കൈ വെയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കുട്ടിക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ യന്ത്രം ഓഫ് ചെയ്തു. ആണ്‍കുട്ടിയുടെ കൈ പുറത്തെടുക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കനത്ത യന്ത്രം ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button