Latest NewsIndia

കനത്ത മഴ; വിമാനങ്ങൾ വഴി തിരിച്ചുവിടുന്നു

മുംബൈ: കനത്ത മഴയിൽ വലഞ്ഞ് മുംബൈ നഗരം. ഇന്ന് മാത്രം മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഒൻപത് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. അതേസമയം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റായ്ഗഢ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴ പെയ്യും. ഇവിടങ്ങളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര തീരത്ത് നിന്ന് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button