KeralaLatest News

കുട്ടികളുടെ സങ്കടം സ്വന്തം പണംകൊണ്ട് തീർത്തു ; മാഷിനെക്കാണാൻ മുപ്പതാണ്ടു കഴിഞ്ഞ് ശിഷ്യനെത്തി

തൃശ്ശൂര്‍: അരി വാങ്ങാൻ വീട്ടുകാർ ഏൽപ്പിച്ച പണം കളിക്കുന്നതിനിടെ നഷ്ടപ്പെട്ടു. കുട്ടികളുടെ സങ്കടം കണ്ടപ്പോൾ വാര്യര്‍ മാഷ് സ്വന്തം പണംകൊണ്ട് അവരുടെ ദുഃഖം മാറ്റി. എന്നാൽ അത്ഭുതം മറ്റൊന്നുമല്ല. മൂന്ന് പതിറ്റാണ്ടിന് ശേഷം അധ്യാപകന്‌ അന്നു നല്‍കിയ വാക്ക് പാലിക്കാന്‍ ശിഷ്യനെത്തി.

അന്ന് അധ്യാപന്റെ കയ്യിൽനിന്ന് വാങ്ങിയ 11രൂപ 35 പൈസയ്ക്ക് പകരം 1,13,500 രൂപയും കൊണ്ടാണ് ശിഷ്യനെത്തിയത്. ചേര്‍പ്പ് ഗവ. ഹൈസ്കൂളാണ് ഈ അപൂര്‍വ കടംവീട്ടലിന് സാക്ഷിയായത്. സ്കൂളില്‍ അധ്യാപകനായിരുന്ന കെ.ഡബ്ല്യു. അച്യുതവാര്യരില്‍നിന്നു സ്വീകരിച്ച മൂല്യമുള്ള പണമാണ് കടപ്പാടായി തൈക്കാട്ടുശ്ശേരി സാഫല്യയില്‍ ദിനേശ് എന്ന പൂർവ വിദ്യാർത്ഥി തിരികെ നൽകിയത്.

സ്കൂളിലെ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനിടയില്‍ കൂട്ടുകാരന്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന രൂപ ദിനേശിനെ ഏല്പിച്ചു. വൈകീട്ട് പോകുമ്പോള്‍ അരി വാങ്ങാനുള്ളതാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞു. തിരിച്ചുവന്ന്‌ കൂട്ടുകാരന്‍ പൈസ തിരിച്ചുചോദിച്ചപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു.എന്ത് ചെയ്യുമെന്നറിയാതെ, സങ്കടം സഹിക്കാനാവാതെ നിന്നപ്പോഴാണ് മാഷ് തന്നെ സഹായിച്ചതെന്ന് ദിനേശൻ പറയുന്നു.

മകന്റെ കൈയില്‍നിന്നു നഷ്ടപ്പെട്ട രൂപയുടെ ഉത്തരവാദിത്വം തുടർന്ന് ദിനേശിന്റെ അച്ഛന്‍ ഏറ്റെടുത്തു. ‘കൂലിപ്പണിക്ക് പോയി അച്ഛന്‍ കൊണ്ടുവന്ന 11രൂപ 35 പൈസ തിരിച്ചുകൊടുത്തപ്പോള്‍ മാഷ് അന്ന് വാങ്ങിയില്ല. പകരം എന്നെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു, വലുതാകുമ്പോൾ കാശുണ്ടാക്കി സ്കൂളിന് വേണ്ടി എന്തെങ്കിലും ചെയ്താൽ മതിയെന്ന്. പണം സ്കൂള്‍ ബസിന് വേണ്ടി ഉപയോഗിക്കുമെന്ന് ഗവ. ഹൈസ്കൂള്‍ പ്രഥമാധ്യാപിക യു.കെ. ഹസീന പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button