KeralaLatest News

ബസ് തലകീഴായി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.കോഴിക്കോട് തൊണ്ടയാട് ഭാഗത്തുവെച്ചാണ് അപകടം നടന്നത്. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്നു ബസ്.കൂടരഞ്ഞി-കോഴിക്കോട് റൂട്ടിലോടുന്ന ബസാണിത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും മത്സരയോട്ടത്തിനിടെ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം. കൂടാതെ മഴ പെയ്ത് റോഡുകൾ തെന്നിക്കിടക്കുന്ന അവസ്ഥയിലുമാണ്.

അതേസമയം കണ്ണപുരത്ത് ലോറികള്‍ കൂട്ടിയിടിച്ച്‌ കാസര്‍കോട് സ്വദേശികള്‍ ഉള്‍പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് സ്വദേശി വിനീത് (25), യു പി സ്വദേശി അരവിന്ദ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button