CricketLatest NewsSports

വിടവാങ്ങല്‍ മത്സരത്തിനൊരുങ്ങി മലിംഗ; ഗംഭീര വിജയം ലക്ഷ്യംവെച്ച് ലങ്കന്‍പട

ശ്രീലങ്കന്‍ സൂപ്പര്‍ താരം മലിംഗക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തോടെ മലിംഗ കളി മതിയാക്കും. ഉച്ചക്ക് രണ്ടരയോടെയാണ് മത്സരം ആരംഭിക്കുക. ഗംഭീര വിജയത്തോടെ മലിംഗക്ക് വിടവാങ്ങല്‍ ഒരുക്കുകയെന്നതാണ് ലക്ഷ്യമെന്ന് ലങ്കന്‍ നായകന്‍ കരുണരത്‌നെ പറഞ്ഞു.

”ഇന്നത്തെ മത്സരം വിജയിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ സൂപ്പര്‍താരത്തിന് ഇന്ന് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ചതായിരിക്കും ഈ വിജയം. അദ്ദേഹത്തിന് മികച്ചൊരു വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ശ്രമിക്കുമെന്നും കരുണരത്‌നെ കൂട്ടിച്ചേര്‍ത്തു.

219 മത്സരത്തില്‍ നിന്നും ഏകദിനത്തില്‍ 335 വിക്കറ്റ് നേടിയ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ ശ്രീലങ്കന്‍ ബൗളറാണ്. 523വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനും 399 വിക്കറ്റ് നേടിയ ചാമിന്ദ വാസുമാണ് മലിംഗയ്ക്ക് മുന്‍പിലുള്ളത്.

വേറിട്ട ബൗളിങ് ശൈലികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ താരമായ മലിംഗ, നിലവിലെ മുന്‍നിര ബൗളര്‍മാരില്‍ ഒരാളാണ്. ഈ ലോകകപ്പില്‍ ഏഴ് മത്സരത്തില്‍ 13 വിക്കറ്റ് നേടിയ മലിംഗയായിരുന്നു ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. നേരത്തെ, 2011ല്‍ ടെസ്റ്റ് ക്രിക്കറ്റിനോടും വിട പറഞ്ഞിരുന്നു താരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button