Jobs & VacanciesLatest NewsEducation & Career

കരസേനയിൽ എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

47-ാമത് എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ച് കരസേന. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. എന്‍.സി.സി. പുരുഷന്‍മാര്‍ 50, വനിതകള്‍ 5 എന്നിങ്ങനെയാണ് ഒഴിവുകൾ. അതോടൊപ്പം യുദ്ധമേഖലയിലെ സേവനത്തിനിടയില്‍ മരിച്ചവരുടെ/പരിക്കേറ്റവരുടെ ആശ്രിതര്‍ക്കും (സംവരണം ചെയ്ത ഒഴിവിലേക്ക്) അപേക്ഷിക്കാൻ അവസരമുണ്ട്.
പ്രാഥമികഘട്ട സ്‌ക്രീനിങ്ങിനുശേഷം യോഗ്യരായവർക്കായി പരീക്ഷയ്ക്കുള്ള കോള്‍ലെറ്റര്‍ അയക്കും. എസ്.എസ്.ബി. ഇന്റര്‍വ്യൂ, ഗ്രൂപ്പ്ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ടെസ്റ്റ് എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.joinindianarmy.nic.in

അവസാന തീയതി : ഓഗസ്റ്റ് 8

shortlink

Related Articles

Post Your Comments

Related Articles


Back to top button